രണ്ടുവയസ്സുകാരന്‍ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍, വീട്ടില്‍ നിന്നും പുറത്തിറങ്ങിയത് കണ്ടില്ലെന്ന് ബന്ധുക്കള്‍, നടുക്കം

തൃശൂര്‍: രണ്ടുവയസ്സുകാരനെ പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ജില്ലയിലെ പഴുവിലാണ് സംഭവം. വെസ്റ്റ് ജവഹര്‍ റോഡില്‍ തറയില്‍ സിജോ – സീമ ദമ്പതികളുടെ മകന്‍ ജെര്‍മിയയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു സംഭവം. കുടുംബങ്ങള്‍ക്കൊപ്പം വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. വീട്ടില്‍ നിന്നും കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ലെന്നാണ് പറയുന്നത്.

Also Read:വെള്ളം പാഴായി പോകുന്നത് ശ്രദ്ധയില്‍പ്പെടുത്തി, ഇഷ്ടപ്പെട്ടില്ല; കണ്ണൂരില്‍ അയല്‍വാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു, അറസ്റ്റ്

നാട്ടുകാരാണ് കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ പഴുവില്‍ സെന്റ് ആന്റണിസ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജെയ്ഡന്‍, ജോഷ്വ എന്നിവരാണ് സഹോദരങ്ങള്‍.

Exit mobile version