കാട്ടാന ആക്രമണം, വാല്‍പ്പാറയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

ഇന്നലെ രാത്രി 9 നാണ് ദാരുണ സംഭവം ഉണ്ടായത്.

തൃശൂര്‍: കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്‌നാട് വാല്‍പ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9 നാണ് ദാരുണ സംഭവം ഉണ്ടായത്.

രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രവിയെ ആന ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Exit mobile version