അമ്മൂമ്മയുടെ പ്രിയപ്പെട്ട അച്ചു നീ ഇപ്പോള്‍ വരാമെന്ന് പറഞ്ഞല്ലേ പോയത്… അമ്പലത്തില്‍ പോയി, വിളക്ക് വെച്ചു; ഒടുക്കം പൊന്നോമനയെ കൂട്ടി അവള്‍ യാത്രയായി മടക്കമില്ലാത്ത യാത്ര

തിരുവനന്തപുരം: അപകടവിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോള്‍ കണ്ടത് അശ്വതിയുടെയും മകളുടെയും ചേതനയറ്റ ശരീരം. അമ്മൂമ്മയുടെ പ്രിയപ്പെട്ട അച്ചു നീ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പോയത് മരണത്തിലേക്കാണോ.. കരച്ചില്‍ അടക്കാനാകാതെ നാട് തേങ്ങുന്നു.

ക്ഷേത്രദര്‍ശനവും നടത്തി, വീട്ടില്‍ പോയി വിളക്കുകൊളുത്തി പെട്ടന്ന് മടങ്ങി വരാമെന്ന് പറഞ്ഞാണ് അശ്വതിയും പൊന്നുമകള്‍ അഞ്ചു വയസുകാരിയും പോയത്. എന്നാല്‍ ചീറിപാഞ്ഞ് എത്തിയ മരണവണ്ടി ഇരു ജീവനും കൊണ്ട് പോയി. 9 ന് വൈകീട്ടാണ് കരിക്കകം പുത്തന്‍വീട്ടില്‍ അരുണിന്റെ ഭാര്യ സ്വപ്നകുമാരി എന്ന അശ്വതിയെയും മകള്‍ ആത്മികയെയും തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പട്ട മാവേലി എക്സ്പ്രസ് ഇടിച്ചുതെറിപ്പിച്ചത്.

എയര്‍പോര്‍ട്ട് ജീവനക്കാരനാണ് അരുണ്‍. രാവിലെ അരുണ്‍ ജോലിക്കു പോയാല്‍ അശ്വതിയും മകളും റെയില്‍വെ ട്രാക്കിന് അപ്പുറമുള്ള കുടുംബവീട്ടിലേക്കു പോകും. അവിടെ അമ്മൂമ്മയും കുഞ്ഞമ്മയും മറ്റു ബന്ധുക്കളും ഉണ്ട്. വൈകിട്ട് ആറു മണിയാകുമ്പോള്‍ കുഞ്ഞിനെയും കൂട്ടി അറപ്പുരവിളാകം ക്ഷേത്ത്രില്‍ പോയി പ്രാര്‍ത്ഥിക്കും. അതിനുശേഷം വീട്ടിലെത്തി വിളക്കുകൊളുത്തി വീണ്ടും തിരിച്ചുവരും ശേഷം അരുണ്‍ ജോലി കഴിഞ്ഞുവരുമ്പോള്‍ ഇരുവരെയും വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുംഇതായിരുന്നു പതിവ്.

എന്നാല്‍ വളരെ ശ്രദ്ധിച്ച് മാത്രം റെയില്‍ പാളം മുറിഞ്ഞ് കടക്കുന്ന അച്ചുവിന് അന്ന് എന്താണ് സംഭവിച്ചത് അറിയില്ല. തന്റെ കുഞ്ഞിനെ പാളത്തില്‍ കൂടി നടക്കാന്‍ പോലും അവള്‍ സമ്മതിക്കാറില്ല. തോളിലെടുത്ത് വളരെ സൂക്ഷിച്ചാണ് പാളം മുറിച്ചുകടക്കുക. പിന്നെങ്ങെനെ ഇത് സംഭവിച്ചു. അശ്വതിയുടെയും മകളുടെയും ഓര്‍മ്മകളില്‍ കുഞ്ഞമ്മ പൊട്ടികരഞ്ഞു. സങ്കടം സഹിക്കുന്നില്ലെന്ന് നാട്ടുകാര്‍. ഇനി ഓഫീസ് വിട്ടുവരുന്ന അരുണിന് ആരുണ്ട് കൂട്ട്…

Exit mobile version