സഹായിച്ചവരെ തിരിച്ച് സഹായിക്കണം; മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രത്യാശയുടെത്; എൽഡിഎഫിനെ പിന്തുണച്ച് യാക്കോബായ സഭ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് വിശ്വാസികൾക്ക് നൽകിയ സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മെത്രാപ്പൊലീത്ത നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നതെന്ന് ജോസഫ് ഗ്രിഗോറിയസ് പ്രതികരിച്ചു. യാക്കോബായ സഭയുടെ സംരക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത് ചൂണ്ടിക്കാണിച്ചാണ് ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

also read- ‘ പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു, പിന്നില്‍ ഗൂഢാലോചനയുണ്ട്’ ; സുരേഷ് ഗോപി

നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സമാനമായ നിലപാട് യാക്കോബായ സഭ കൈക്കൊണ്ടിരുന്നു.

Exit mobile version