വിഷുവിന് ചുട്ടുപൊള്ളും! പതിനൊന്ന് ജില്ലകളിൽ താപനില ഇനിയും ഉയരും; മഞ്ഞ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ഇനിയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4°C വരെ കൂടുതൽ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്.പാലക്കാട് ജില്ലയിൽ താപനില 39°C വരെ ഉയർന്നേക്കും.

തൃശ്ശൂർ ജില്ലയിൽ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.

ALSO READ- ഫോണ്‍ വാങ്ങാനെന്ന വ്യാജേന എത്തി ആഡംബര ഫോണ്‍ മോഷ്ടിച്ചു; സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

ഈ പതിനൊന്ന് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഏപ്രിൽ 13 മുതൽ 17 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുമുണ്ട്.

Exit mobile version