ഫോണ്‍ വാങ്ങാനെന്ന വ്യാജേന എത്തി ആഡംബര ഫോണ്‍ മോഷ്ടിച്ചു; സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

ഇടുക്കി: കുമളിയിലെ കടയില്‍ നിന്നും ആഡംബര ഫോണുകള്‍ മോഷ്ടിച്ച സ്വകാര്യ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. സ്വകാര്യ ബാങ്ക് മാനേജര്‍ ദീപക് മനോഹര്‍ ആണ് അറസ്റ്റിലായത്. കേരള പോലീസ് തമിഴ്‌നാട്ടില്‍ എത്തിയാണ് ദീപകിനെ പിടികൂടിയത്.

തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് അറസ്റ്റിലായ ദീപക് മനോഹര്‍. സുഹൃത്തുമായി തേക്കടിയിലെ കടയിലെത്തിയാണ് ദീപക് ഫോണ്‍ മോഷ്ടിച്ചത്. ഫോണ്‍ വാങ്ങാനെന്ന വ്യാജേന സംഘം കുമളിയിലെ കടയില്‍ എത്തി. പിന്നാലെ ആഡംബര ഫോണ്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടന്ന് കളയുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ എത്തിയാണ് ദീപകിനെ പിടികൂടിയത്.

Exit mobile version