ചൂടില്‍ തണുപ്പേകാന്‍ മഴ വരുന്നു, നാല് ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

rain.bignewslive

കൊച്ചി: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.

പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് ഇന്ന് മഴ പ്രവചിച്ചിരിക്കുന്നത്. നാളെ ഒമ്പത് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

Also Read;ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹവശിഷ്ടങ്ങില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് അമ്മയും മകനും; സംഭവം തൃശ്ശൂരില്‍, അറസ്റ്റ്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ ലഭിക്കുക. ചൊവ്വാഴ്ച 14 ജില്ലകളിലും മഴ ലഭിക്കും.

എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ ബുധനാഴ്ച മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

Exit mobile version