കേരള തീരത്ത് ഇന്നും കടലാക്രമണം, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, ബീച്ചിലേക്കുള്ള യാത്ര വേണ്ട, മഴ മുന്നറിയിപ്പും

sea attack|bignewlsive

തിരുവനന്തപുരം: കേരള തീരത്ത് രണ്ട് ദിവസം കൂടി കടലാക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ദുരന്ത നിവാര അതോറിറ്റി. തീരദേശവാസികള്‍ ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കാമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

also read:രതീഷിന് മരണമില്ല, അഞ്ച് പേരിലൂടെ പ്രവാസ ലോകത്ത് ഇനിയും ജീവിക്കും: പോറ്റമ്മയായ നാടിന് ജീവനും നല്‍കി മലയാളി യുവാവ്

അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. അതേസമയം, സംസ്ഥാനത്ത് കൊടുംചൂടില്‍ ആശ്വാസമേകി ഇന്ന് മഴയെത്തും.

ഇന്ന് 4 ജില്ലകളിലാണ് മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.

Exit mobile version