ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; മൂന്ന് ബൈക്കുകള്‍ തകര്‍ത്തു, ജീവനുംകൊണ്ടോടി ജനങ്ങള്‍

അരക്കിലോമീറ്ററോളം ആന വിരണ്ടോടി.

തൃശ്ശൂര്‍: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു. ഇത് രണ്ടാം തവണയാണ് ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ആന വിരണ്ടോടി.

സംഭവത്തില്‍ മൂന്ന് ബൈക്കുകള്‍ തകര്‍ത്തു. വളരെ കുറച്ച് സമയത്തിനുള്ളില്‍ തന്നെ ആനയെ തളക്കാന്‍ സാധിച്ചു. വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. പാപ്പാന്‍മാരും എലഫന്റ് സ്‌ക്വാഡും സ്ഥലത്തുണ്ടായിരുന്നു. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ മൂലം ആനയെ വളരെ പെട്ടെന്ന് തന്നെ തളക്കാന്‍ സാധിച്ചു.

ALSO READ കേരളത്തില്‍ ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

അതേസമയം, കഴിഞ്ഞ ദിവസവും പൂരത്തിനിടെ ആനയിടഞ്ഞിരുന്നു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാള്‍ ഭഗവതി വി ആനകളാണ് ഇടഞ്ഞത്. ആനയിടഞ്ഞതോടെ ചിതറിയോടി നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു.

Exit mobile version