ആലപ്പുഴയില്‍ 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു, ചളി അടിഞ്ഞ നിലയില്‍, തിരികെ വരാന്‍ കഴിയാതെ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍

ആലപ്പുഴ: ആലപ്പുഴയില്‍ കടല്‍ ഉള്‍ വലിഞ്ഞു. പുറക്കാട് കടലാണ് 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്.

പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് കടല്‍ ഉള്‍വലിഞ്ഞത്. കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ഈ ഭാഗത്ത് നേരത്തെയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

also read;മോഡി വീണ്ടും കേരളത്തില്‍, പാലക്കാട് വന്‍ റോഡ് ഷോ

കടല്‍ ഉള്‍വലിഞ്ഞതോടെ തീരത്ത് ചളി അടിഞ്ഞ അവസ്ഥയാണ്. അതിനാല്‍ ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികള്‍ക്ക് തിരികെ വരാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.

കടല്‍ ഉള്‍വലിഞ്ഞതില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. സാധരണ ചാകര ഉള്ള അവസരങ്ങളിലാണ് കടല്‍ ഉള്‍വലിയുന്നത് കണ്ടിട്ടുള്ളതെന്നും അവര്‍ പറയുന്നു.

Exit mobile version