നെയ്യാറ്റിന്‍കരയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയുടെ മാല പിടിച്ചുപറിച്ച് മോഷ്ടാക്കള്‍, തെറിച്ച് വീണ യുവതിക്ക് പരിക്ക്

റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാന്‍ ശ്രമിക്കുകയായിരുന്നു ലിജി.

തിരുവനന്തപുരം: ബൈക്കില്‍ എത്തിയ സംഘം യുവതിയുടെ മാല കവര്‍ന്നു. നെയ്യാറ്റിന്‍കരയില്‍ പട്ടാപകല്‍ റോഡില്‍ വെച്ചാണ് ഞെട്ടിക്കുന്ന കവര്‍ച്ച നടന്നത്. വ്രാലി സ്വദേശിനിയായ ലിജിയുടെ മാലയാണ് കവര്‍ന്നത്. ലിജിയും ഇരുചക്രവാഹനം ഓടിച്ച് പോവുകയായിരുന്നു. റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇന്‍ഡിക്കേറ്റര്‍ ഇട്ട് വലത്തോട്ട് തിരിയാന്‍ ശ്രമിക്കുകയായിരുന്നു ലിജി.

ഇതിനിടെ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്നാണ് മാല പിടിച്ചുപറിച്ചത്. പിന്നില്‍ നിന്നും ബൈക്കിലെത്തിയ സംഘം ലിജിയുടെ കഴുത്തിലുണ്ടായിരുന്ന മാല പിടിച്ചുപറിച്ചു. മോഷ്ടക്കാളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിജി സ്‌കൂട്ടറില്‍ നിന്നും വീണു. സ്‌കൂട്ടറില്‍ നിന്ന് വീണ ലിജിക്ക് പരിക്കേറ്റു.

ALSO READ കൈവശമുള്ള എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം: വിവരങ്ങളൊന്നും മറച്ചുവച്ചിട്ടില്ലെന്ന് വ്യക്തമാക്കണം; വീണ്ടും എസ്ബിഐയോട് സുപ്രീം കോടതി

ആറു പവന്റെ സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. മാല പിടിച്ചുപറിക്കുന്നതിനിടെ ലിജി നിലത്ത് വീണെങ്കിലും അക്രമികള്‍ മാലയുമായി കടന്നുകളയുകയായിരുന്നു. നിലത്ത് നിന്ന് എഴുന്നേറ്റ് ലിജി ബഹളം വെച്ചെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. സംഭവത്തില്‍ പൊഴിയൂര്‍ പോലീസ് കേസെടുത്തു.

Exit mobile version