റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ചു, ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി മരിച്ചു

കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

പാലക്കാട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് സ്വദേശി രാജന്‍ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

രാജനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്. ഇടിച്ച വാഹനം കല്ലടിക്കോട് പോലീസ് പിടികൂടിയിട്ടുണ്ട്.

Exit mobile version