സ്‌കൂള്‍ ബസിനു പിന്നില്‍ ബൈക്കിടിച്ചുകയറി അപകടം, പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

മലപ്പുറം: സ്‌കൂള്‍ ബസിനു പിന്നില്‍ ബൈക്കിടിച്ചു പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടിയിലാണ് സംഭവം. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.

വേങ്ങര കിളിനക്കോട് വില്ലന്‍ വീട്ടില്‍ സിനാന്‍ ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. അപകടത്തില്‍ കിളിനക്കോട് സ്വദേശി കെടി സനീജാണ് പരിക്കേറ്റത്. സനീജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

also read;‘നോമ്പ് സമയത്ത് ദൂരെയൊക്കെ യാത്രചെയ്യുമ്പോള്‍ പള്ളി കണ്ടാല്‍ വണ്ടി അങ്ങോട്ട് കയറ്റാന്‍ പറയും, നോമ്പ് മുറിച്ച് നിസ്‌കരിച്ചിട്ട് വരാന്‍ പറയും’; സുരേഷ് ഗോപിയെ കുറിച്ച് ഡ്രൈവര്‍ ഷെമീര്‍ പറയുന്നു

കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് വിദ്യാര്‍ഥികളെ ഇറക്കാന്‍ നിര്‍ത്തിയിട്ട ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.മിനി ഊട്ടിയില്‍ നിന്നു കൊണ്ടോട്ടി ഭാഗത്തേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം.

നാട്ടുകാരാണ് പരിക്കേറ്റ ഇരുവരേയുംകൊണ്ടോട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇരുവരേയുെം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സിനാന്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Exit mobile version