വികസനം മത്സരമല്ല; എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല വികസനം നടത്തുന്നത്: കെ സുരേന്ദ്രന്റെ റോഡ് ഷോയെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

സർക്കാർ വികസനം നടത്തുന്നത് നാടിന്റെ ഗുണത്തിനാണെന്നും എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയല്ല എന്നും പരാമർശിച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വികസനം മത്സരമായി കാണുന്നില്ല. നാടിന് ഗുണമാണ്. മറ്റാരും തൊടണ്ട എന്ന കാഴ്ചപ്പാട് നാടിന് ഭൂഷണമല്ലെന്നും മന്ത്രി പറഞ്ഞു.

മാഹി ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ റോഡ് ഷോ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുള്ളിമാന്റെ പുള്ളി എത്ര തേച്ച് മായ്ക്കാൻ നോക്കിയാലും പോകില്ല എന്നും റിയാസ് പറഞ്ഞു.

ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാറിന്റെ ഇടപെടൽ തേച്ച് മാച്ച് കളയാൻ കഴിയില്ല. റോഡ് ഷോ ആർക്കും നടത്താം. എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടൽ തേയ്ച്ച് മാച്ച് കളയാൻ പറ്റുന്ന റബ്ബർ ഇല്ല.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നേതാക്കളും റോഡ് ഷോ നടത്തുമ്പോൾ മാഹി ബൈപാസിലൂടെ മന്ത്രി മുഹമ്മദ് റിയാസും സ്പീക്കർ ഷംസീറും ഡബിൾ ഡെക്കർ ബസിൽ യാത്ര ചെയ്യുകയാണ്. ഇന്നാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ALSO READ- ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരിയായ യുവതിയെ കൊന്ന് വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചു: കുഞ്ഞിനെ നാട്ടിലെ വീട്ടിലെത്തിച്ച് യുവാവ്, കുറ്റം സമ്മതിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോഡി വിഡിയോ കോൺഫറസിലൂടെ ഉദ്ഘാടനം നിർവഹിച്ചത്. അതേസമയം, റോഡ് ഉദ്ഘാടനത്തിന് മുൻപേ ുറന്നുകൊടുക്കുകയും ടോൾ പിരിവിന് തുടക്കവുമായിട്ടുണ്ട്. ഫാസ് ടാഗ് ഇല്ലെങ്കിൽ ഇരട്ടി തുക നൽകണം.

Exit mobile version