‘ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല, ഒരുപാട് അവഗണനകളെ മറികടന്ന് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു’, പദ്മജയുടെ തീരുമാനത്തെ പ്രശംസിച്ച് ഹരീഷ് പേരടി

padmaja venugopal.bignewslive

കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനം കേരള രാഷ്ട്രീയത്തെ ഒന്നടങ്കം നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ്. പദ്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പ്രതികരണം. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല എന്നും ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നുവെന്നും ഹരീഷ് പേരടി സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

also read:ഇഡി വന്നാല്‍ ഗുരുവായൂരപ്പനെക്കൊണ്ട് രക്ഷിക്കാന്‍ കഴിയില്ല, ബിജെപിയില്‍ ചേരുകയേ നിവൃത്തിയുള്ളു: ബിജെപി അംഗത്വമെടുത്തതിന് പിന്നാലെ പത്മജ

വനിതാദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. മാര്‍ച്ച്-8.. ലോകവനിതാദിനം..നിങ്ങള്‍ക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവര്‍ക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു…ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവര്‍ക്കും ലോക വനിതാദിനാശംസകള്‍.- ഹരീഷ് പേരടി കുറിച്ചു.

കഴിഞ്ഞദിവസമാണ് പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവഡേക്കര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം.

Exit mobile version