തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കും, അതിലൊരു വൈരക്കല്ല് ഉണ്ടാകും; സുരേഷ് ഗോപി

suresh gopi |bignewslive

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിനു 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ചയായി നല്‍കുമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. അതിലൊരു വൈരക്കല്ല് ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

നേരത്തെ സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് മാതാവിന്റെ പള്ളിയില്‍ സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്നു വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികരിച്ച് നടന്‍ രംഗത്തെത്തിയത്.

also read:വയനാട്ടില്‍ മദ്രസയ്ക്ക് പോയി മടങ്ങുന്നതിനിടെ പെണ്‍കുട്ടിയെ കാട്ടുപന്നി ആക്രമിച്ചു

ആ കിരീടം തന്റെ കുടുംബത്തിന്റെ നേര്‍ച്ചയായിരുന്നുവെന്നും അത് ഓഡിറ്റ് നടത്താന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എന്ത് അധികാരമാണുള്ളതെന്നും സുരേഷ് ഗോപി ചോദിച്ചു. നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ തന്നെ നയിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

”കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. അതുചേര്‍ക്കാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. ഒരു കല്ലെങ്കിലും പതിപ്പിക്കണമെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായിരിക്കണം. അതിനു തയാറാണ്. അപ്പോഴും വലിയ വിലവ്യത്യാസം വരില്ല. ഇനി ഇവന്മാര്‍ അതു ചുരണ്ടാന്‍ വരുമോ?” സുരേഷ് ഗോപി ചോദിച്ചു.

Exit mobile version