പുകയില ഉത്പന്നങ്ങള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്നതിന് അധ്യാപകര്‍ ശാസിച്ചു, മനംനൊന്ത് വിഷം കഴിച്ച വിദ്യാര്‍ത്ഥി മരിച്ചു, പരാതിയുമായി ബന്ധുക്കള്‍

തൊടുപുഴ: അധ്യാപകര്‍ ശാസിച്ചതില്‍ മനംനൊന്ത് വിഷം കഴിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയില്‍ കഴിയവെ മരിച്ചു. ഉപ്പുതറയിലാണ് സംഭവം. അധ്യാപകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കുട്ടിയെ അധ്യാപകര്‍ ശാസിച്ചതും മാനസികമായി പീഡിപ്പിച്ചതുമാണ് ആത്മഹത്യക്കു കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

also read:എസ്എസ്എല്‍സി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം, പരീക്ഷയെഴുതുന്നത് 4,27,105 വിദ്യാര്‍ഥികള്‍

സ്‌കൂളിലേക്ക് വിദ്യാര്‍ഥികളില്‍ ചിലര്‍ പുകയില ഉത്പന്നങ്ങള്‍ കൊണ്ടു വന്നതായി അധ്യാപകര്‍ക്കു വിവരം ലഭിച്ചിരുന്നു. ഈ കുട്ടിയും പുകയില ഉത്പന്നങ്ങള്‍ കൊണ്ടു വന്നതായി അധ്യാപകര്‍ അറിഞ്ഞു.

തുടര്‍ന്ന് അധ്യാപകര്‍ നടത്തിയ പരിശോധനയില്‍ ഇതു കണ്ടെത്തി. എന്നാല്‍ താന്‍ കൊണ്ടുവന്നതല്ലെന്നും സഹപാഠികളില്‍ ഒരാള്‍ എല്‍പ്പിച്ചതാണെന്നും കുട്ടി പറഞ്ഞു.

also read:മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ: ഒരു രാഷ്ട്രീയവുമില്ലാത്ത അമ്മ; സിദ്ധാര്‍ഥിന്റെ കുടുംബത്തിനൊപ്പമെന്ന് നവ്യ നായര്‍

ഇതനുസരിച്ചു രണ്ട് പേരുടേയും രക്ഷാകര്‍ത്താക്കളെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അറിയിച്ച ശേഷം വിട്ടയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വിഷം കഴിച്ചത്. ഉപ്പുതറയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.

Exit mobile version