മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ: ഒരു രാഷ്ട്രീയവുമില്ലാത്ത അമ്മ; സിദ്ധാര്‍ഥിന്റെ കുടുംബത്തിനൊപ്പമെന്ന് നവ്യ നായര്‍

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ അപ്രതീക്ഷിത മരണത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തി നടി നവ്യ നായര്‍. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവ് ചെയ്തു നിര്‍ത്തൂവെന്നും ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികളെന്നും താരം ചോദിക്കുന്നു. യാതൊരു രാഷ്ട്രീയവുമില്ലാതെ ഒരമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

”ആര്‍ഐപി സിദ്ധാര്‍ഥ, എന്തൊക്കെ പ്രതീക്ഷകളോടെ ആണ് മക്കളെ നമ്മള്‍ പഠിക്കാന്‍ വിടുന്നത്.. കരുണ ഇല്ലാത്ത ഈ റാഗിങ് ദയവു ചെയ്തു നിര്‍ത്തൂ, ഇത്ര മനുഷ്യത്വം ഇല്ലാത്തവരായോ നമ്മുടെ കുട്ടികള്‍ .. ഞങ്ങള്‍ മാതാപിതാകള്‍ക്ക് മക്കള്‍ ജീവനാണ് പ്രാണനാണ്, കൊല്ലരുതേ.

ഏറെ വേദനയോടെ ഒരു രാഷ്ട്രീയവുമില്ലാതെ, ഒരു അമ്മ എന്ന നിലയില്‍ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version