അപ്പന്റെ പിന്തുണയില്ല; ആർക്കും പരിചയമില്ല, അനിൽ ആന്റണിയെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തേണ്ടി വരും; ബിജെപി പെരുമാറിയത് മാന്യമായി; നീരസം വ്യക്തമാക്കി പിസി ജോർജ്

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിക്കാതെ പിസി ജോർജ്. ജനപക്ഷം പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ച് പാർട്ടി അംഗത്വം സ്വീകരിച്ച പിസി ജോർജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹവവും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നു പ്രഖ്യാപിച്ച കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിൽ പിസിക്ക് സ്ഥാനം പിടിക്കാനായില്ല.

നേരത്തെ പത്തനംതിട്ട മണ്ഡലത്തിൽനിന്ന് പിസി ജോർജ് ജനവിധി തേടിയേക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ, ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി. സീറ്റ് നിഷേധിക്കപ്പെട്ടതോടെ നീരസം വ്യക്തമാക്കി പിസി ജോർജ് രംഗത്തെത്തി.

വ്യക്തിപരമായി ആരെയും ആക്രമിക്കുന്നില്ലെന്ന് പറഞ്ഞ പിസി ജോർജ്, ആർക്കും പരിചിതനല്ലാത്ത അനിൽ ആന്റണിയെ പത്തനംതിട്ടയിൽ പരിചയപ്പെടുത്തേണ്ടി വരുമെന്നാണ് പ്രതികരിച്ച.് ഇതിനായി കൂടുതൽ പോസ്റ്ററുകൾ അച്ചടിക്കേണ്ടി വരുമെന്നും പിസി ജോർജ് പറഞ്ഞു.

ALSO READ- നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം

അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്നം, എകെ ആന്റണി പരസ്യമായി അനിൽ ആന്റണിയെ പിന്തുണച്ചാൽ കുറച്ചുകൂടി എളുപ്പമായേനെയെന്നും പിസി പറഞ്ഞു.

ബിജെപി തനിക്ക് വേണ്ട ബഹുമാനവും ആദരവും തരുന്നുണ്ട്. വരും കാലത്തും തന്നോട് മാന്യമായി പെരുമാറുമെന്നുറപ്പാണെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

Exit mobile version