‘അപ്പച്ചന് അത്രമേല്‍ ഇഷ്ടമായിരുന്നു വിഎസ് സുനില്‍കുമാറിനെ’: ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്റെ വികാരഭരിതമായ കുറിപ്പ്

തൃശൂര്‍: അന്തരിച്ച നടന്‍ ഇന്നസെന്റിന്റെ ജന്മദിനത്തില്‍ മകന്‍ സോണറ്റ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിഎസ് സുനില്‍കുമാറും ഇന്നസെന്റും ഒന്നിച്ചുള്ള ചിത്രമാണ് സോണറ്റ് പങ്കുവച്ചിരിക്കുന്നത്. ഈ ഫോട്ടോ പങ്കുവയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം താന്‍ കാണുന്നില്ല എന്നാണ് ചിത്രത്തിനൊപ്പം സോണറ്റ് കുറിച്ചിരിക്കുന്നത്.

വിഎസ് സുനില്‍കുമാറിനെ അത്രമേല്‍ ഇഷ്ടമായിരുന്നു. താനും കുടുംബവും എന്നും എപ്പോഴും ഈ മനുഷ്യസ്‌നേഹിയോടൊപ്പം ഉണ്ടാകും, നിങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”പ്രിയപ്പെട്ട ഇന്നസെന്റ് ചേട്ടന്‍, സുനീ എന്ന വിളിയും സ്‌നേഹവായ്പും എന്നും ഹൃദയത്തില്‍ തന്നെ ഉണ്ട്” എന്ന് വിഎസ് സുനില്‍കുമാറും പോസ്റ്റിന് താഴെ കമന്റ് ചെയ്തു.

ഫേസ്ബുക്ക് കുറിപ്പ്:

ഇന്ന് അപ്പച്ചന്റെ ജന്മദിനം

ഈ ഫോട്ടോ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഇതിലും നല്ല ഒരു ദിവസം ഞാന്‍ കാണുന്നില്ല. അത്രമേല്‍ ഇഷ്ടമായിരുന്നു വിഎസ് സുനില്‍കുമാറിനോട്. ഞാനും എന്റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും എപ്പോഴും നിങ്ങളും ഉണ്ടാകണം ഈ മനുഷ്യസ്‌നേഹിയോടൊപ്പം

Exit mobile version