നേരിടാന്‍ സജ്ജം, എറണാകുളത്ത് ഒരുക്കിയിരിക്കുന്നത് 8734 ഐസൊലേഷന്‍ ബെഡുകള്‍; പിവിഎസ് ആശുപത്രിയും ആവശ്യമെങ്കില്‍ ഏറ്റെടുക്കും; വിഎസ് സുനില്‍ കുമാര്‍

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വൈറസ് വ്യാപനത്തെ നേരിടാന്‍ എറണാകുളം ജില്ലയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി മന്ത്രി വിഎസ് സുനില്‍കുമാര്‍. ഐസൊലേഷന്‍ സൗകര്യമുള്ള 8734 ബെഡുകള്‍ എറണാകുളത്ത് സജ്ജമാണെന്ന് അദ്ദേഹം പറയുന്നു.

ഇതില്‍ 1307 എണ്ണത്തില്‍ ഐസിയു സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 390 വെന്റിലേറ്ററുകളും ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തരസാഹചര്യമുണ്ടായാല്‍ പൂട്ടികിടക്കുന്ന പിവിഎസ് ആശുപത്രി ഏറ്റെടുത്ത് അവിടേയും ബെഡുകള്‍ സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ എറണാകുളം ജില്ലയില്‍ ചികിത്സയിലുള്ള 16 പേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പച്ചക്കറികളും പഴങ്ങളും ഓണ്‍ലൈനായി വിതരണം ചെയ്യാനുള്ള പദ്ധതി ഉടന്‍ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഹോര്‍ട്ടി കോര്‍പ്പും കൃഷി വകുപ്പും ഓണ്‍ലൈന്‍ വിതരണക്കാരും യോജിച്ചാകും ഈ പദ്ധതി തയ്യാറാക്കുക. പദ്ധതിയുടെ പ്രഖ്യാപനം നാളെയോ മറ്റന്നാളോ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version