വന്ദേഭാരത് ട്രെയിനില്‍ പുക ഉയര്‍ന്നു, പിന്നാലെ അലാറാം മുഴങ്ങി, ആലുവയില്‍ നിര്‍ത്തിയിട്ട് പരിശോധന

കൊച്ചി: കാസര്‍കോടേക്കുള്ള വന്ദേഭാരത് ട്രെയിന്‍ ആലുവയില്‍ നിര്‍ത്തിയിട്ടു. കമ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്നാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.

വന്ദേഭാരത് ട്രെയിന്‍ ആലുവയില്‍ 23 മിനിറ്റാണ് നിര്‍ത്തിയിട്ടത്. സി5 കോച്ചില്‍ നിന്നാണ് പുക ഉയര്‍ന്നത്. രാവിലെ 8.55 ഓടെയായിരുന്നു സംഭവം.

also read;പല്ലുകളില്ല, ഇരപിടിക്കല്‍ പ്രയാസം, വയനാട്ടില്‍ കെണിയില്‍ വീണ കടുവയ്ക്ക് തൃശ്ശൂരില്‍ പുനരധിവാസം

ആലുവയില്‍ ട്രെയിന്‍ എത്തിയപ്പോള്‍ അലാം മുഴങ്ങുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിട്ട് അധികൃതര്‍ വിശദമായ പരിശോധന നടത്തി.

ഇതിന് ശേഷം 9 . 24 ന് ട്രെയിന്‍ പുറപ്പെട്ടു. യാത്രക്കാരില്‍ ആരോ ട്രെയിനില്‍ പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.

Exit mobile version