ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; യുവതിക്ക് ദാരുണാന്ത്യം

accident | bignewslive

കൊച്ചി: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ആലുവയിലാണ് സംഭവം. തൃശൂര്‍ മേലൂര്‍ സ്വദേശി ലിയയാണ് മരിച്ചത്. 21 വയസായിരുന്നു.

രാവിലെ ആറ് മണിയോടെ സംഭവം. മെട്രോ പില്ലര്‍ അറുപതിന് സമീപത്തായിരുന്നു അപകടം സംഭവിച്ചത്. ലിയയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: കുസാറ്റ് അപകടത്തിൽ പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തു

അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ച കൊരട്ടി സ്വദേശി ജിജിന്‍ ജോയിക്കാണ് പരിക്ക് പറ്റിയത്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവര്‍ മറ്റൊരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് ആലുവ പൊലീസ് അറിയിച്ചു.

Exit mobile version