മുന്‍വൈരാഗ്യം, കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു, ഒരാള്‍ പിടിയില്‍

കൊച്ചി: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു. എറണാകുളം ജില്ലയിലെ പള്ളുരുത്തിയിലാണ് നടുക്കുന്ന സംഭവം. ഏലൂര്‍ കാഞ്ഞിരക്കുന്നത്ത് വീട്ടില്‍ ലാല്‍ജു ആണ് മരിച്ചത്.

നാല്‍പ്പതുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി. ഫാജിസും ചോറ് അച്ചുവുമാണ് പിടിയിലായത്. ഇന്നലെ രാത്രി എട്ടു മണിയോടെ പള്ളുരുത്തി കച്ചേരിപ്പടി റോഡിലാണ് കൊലപാതകം നടന്നത്.

also read;ഭാവി ഇന്ധന സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ നിര്‍ണായക ചുവടുവയ്പ്പ്, രാജ്യത്തെ ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ആദ്യ ഫെറി കൊച്ചിയില്‍, ഉദ്ഘാടനം പ്രധാനമന്ത്രി

മുന്‍ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ ലാല്‍ജുവിനെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെയുമാണ് ഫാജിസ് കുത്തിയത്.

പിന്നാലെ കടന്നുകളയുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ലാല്‍ജു മരിച്ചു.കുത്തേറ്റ പള്ളുരുത്തി സ്വദേശി ജോജിയുടെ നില ഗുരുതരമാണ്.

also read:സെന്‍ഡ് ഓഫ് പരിപാടിക്ക് കാറുകളും ജീപ്പുകളുമായി എത്തി, സ്‌കൂള്‍മുറ്റത്ത് പൊടിപാറിച്ച് പ്രകടനം, പിന്നാലെ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്

ബന്ധുവീട്ടില്‍ നിന്നാണ് ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്. പൊലീസ് ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.

Exit mobile version