വേട്ടക്കാരനെ കുത്തികിണറ്റിലിട്ടു, പിന്നാലെ കിണറ്റില്‍ ചാടിയും ആക്രമണം, കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

മലപ്പുറം: വേട്ടക്കാരനെ ആക്രമിച്ച കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. മലപ്പുറം കാളികാവ് മാളയേക്കലിലാണ് സംഭവം. ഷാര്‍പ്പ് ഷൂട്ടര്‍ അയ്യപ്പനെയാണ് കാട്ടുപന്നി ആക്രമിച്ചത്.

വെടിവച്ചു വീഴ്ത്താനായി ഉന്നംപിടിച്ചു നിന്ന അയ്യപ്പനെ കാട്ടുപന്നി കുത്തികിണറ്റിലിടുകയായിരുന്നു. ഇതിന് പിന്നാലെ കാട്ടുപന്നിയും കിണറ്റില്‍ വീണു.

also read:‘അമ്മച്ചിയുടെ കട്ട കിട്ടിയത് കൊണ്ട് സ്വന്തം വീടായി’: പൊങ്കാലകല്ല് കൊണ്ട് വീട് സഫലമായ സന്തോഷത്തില്‍ സൈനബയും കുടുംബവും

അയ്യപ്പനെ കിണറ്റില്‍ വച്ചും ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഒപ്പമുണ്ടായിരുന്ന വേട്ടക്കാരനാണ് കാട്ടുപന്നിയെ വെടിവച്ച് കൊന്നത്. കിണറ്റില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ അയ്യപ്പന് വീഴ്ചയില്‍ പരുക്കേറ്റില്ല.

കാട്ടുപന്നിയെ കിണറ്റില്‍ വെച്ച് വെടിവച്ചു കൊന്ന ശേഷമായിരുന്നു അയ്യപ്പനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.

Exit mobile version