തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയിലേക്ക് ഓടിക്കയറി കാട്ടുപന്നിയുടെ ആക്രമണം, നാലുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍; തൊഴിലുറപ്പ് ജോലിക്കാര്‍ക്കിടയിലേക്ക് കാട്ടുപന്നി ഓടിക്കയറി ആക്രമം. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പിലാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പന്നിയുടെ കുത്തേറ്റും ഓടിമാറുന്നതിനിടെ വീണുമാണ് നാലു പേര്‍ക്ക് പരിക്കേറ്റത്.

സി. ലക്ഷ്മി (67), രജനി പൈങ്കുറ്റി (55), എം.കെ. ലളിത (59), സി.വി. പദ്മിനി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൊഴിലുറപ്പ് ജോലി ചെയ്യുന്നവരുടെ ഇടയിലേക്ക് കാട്ടുപന്നി ഓടിക്കയറുകയായിരുന്നു.

also read: ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; മൂന്ന് ജോലിക്കാരെ സംശയം, പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

പരിക്കേറ്റ ഇവര്‍കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറല്‍ ആസ്പത്രിയിലും ചികിത്സതേടി. ആമ്പിലാട് നെയ്‌ച്ചേരിക്കണ്ടി മുത്തപ്പന്‍ മടപ്പുരക്ക് സമീപം വയലില്‍ തോട് വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് ഇവര്‍ക്കുനേരേ പാഞ്ഞടുക്കുകയായിരുന്നു.

also read: ബാലഭാസ്‌കറിന്റെയും മകളുടെയും ജീവനെടുത്ത അപകടം: ‘കാര്‍ അമിത വേഗതയിലായിരുന്നു’, ലക്ഷ്മി കോടതിയില്‍ മൊഴി നല്‍കി

40-ഓളം പേര്‍ ജോലിചെയ്യുന്നതിനിടയിലേക്കാണ് പന്നി പാഞ്ഞടുത്തത്. ഈ പ്രദേശത്ത് കൃഷിസ്ഥലങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും എന്നാല്‍ ആളുകളെ ഇതുവരെ ഉപദ്രവിച്ചിട്ടില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Exit mobile version