പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് മദ്യപനായ പ്രതി

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ച് മദ്യപനായ പ്രതി. റാന്നി പോലീസ് കസ്റ്റഡിയില്‍ എടുത്ത കരികുളം സ്വദേശി അജീഷ് ബാലന്‍ (39 ) ആണ് ആശുപത്രിയില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥന്റെ കൈയില്‍ കടിച്ചത്. സംഭവത്തില്‍ റാന്നി പോലീസ് സ്റ്റേഷനിലെ സിപിഒയുടെ കൈയ്ക്കാണ് പരിക്കേറ്റത്.

മദ്യപിച്ച് ബഹളം വച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതിയാണ് റാന്നി താലൂക്ക് ആശുപത്രിയില്‍ വെച്ച് അക്രമം കാണിച്ചത്. ഇന്ന് പുലര്‍ച്ചെ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. മദ്യപിച്ച് വീട്ടില്‍ ബഹളം വെക്കുന്നുവെന്ന് സമീപവാസികള്‍ പരാതിപ്പെട്ടതോടെയാണ് അജീഷിനെ പോലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Exit mobile version