പ്ലസ് ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. കുവ്വക്കാട് ശിവക്ഷേത്രത്തിനു സമീപം (വിപി മുക്ക്) പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസ് ആണ് മരിച്ചത്.

വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ദിനയയെ കണ്ടത്. ഉടന്‍ തന്നെ വീ്ട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

also read:കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ആളിക്കത്തി; ഡ്രൈവറുടെ സമയോചിത ഇടപെടല്‍, യാത്രക്കാര്‍ സുരക്ഷിതര്‍

കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഥിനിയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

Exit mobile version