പശുവിനെ മേയ്ക്കാന്‍ പോയി; പുറകിലൂടെ എത്തിയ കാട്ടാന ചവിട്ടിയും കൊമ്പ്‌കൊണ്ട് കോര്‍ത്തും യുവാവിനെ കൊലപ്പെടുത്തി

മോപ്പാടം ചേലപ്പാറ കാട്ടിക്കാല്ല് പനന്തോട്ടത്തില്‍ വാസുവാണ് കൊല്ലപ്പെട്ടത്.

പാലക്കാട്: പാലക്കാട മുണ്ടൂര്‍ കാഞ്ഞിക്കുളത്ത് യുവാവിനെ കാട്ടാന ചവിട്ടു കൊന്നു. പശുവിനെ മേയ്ക്കാന്‍ പോയപ്പോള്‍ പുറകിലൂടെ വന്ന ആന ചവിട്ടിയും കൊമ്പ് കൊണ്ടും കൊലപ്പെടുത്തുകയായിരുന്നു. പനന്തോട്ടം വീട്ടില്‍ വാസുവാണ് മരിച്ചത്.

മോപ്പാടം ചേലപ്പാറ കാട്ടിക്കാല്ല് പനന്തോട്ടത്തില്‍ വാസുവാണ് കൊല്ലപ്പെട്ടത്. കല്ലടിക്കോടന്‍ മലയോടു ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ പശുവിനെ മേയ്ക്കുകയായിരുന്ന വാസുവിനെ പിന്നീലൂടെയെത്തിയ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഓടിമാറാന്‍ ശ്രമിച്ചെങ്കിലും കൊമ്പ്‌കൊണ്ട് കുത്തി വീഴ്ത്തുകയായിരുന്നു. വാസു സംഭവ സ്ഥലത്തുവെച്ചുതന്നെ മരണത്തിന് കീഴടങ്ങി. പതിവായി കാട്ടാനയിറങ്ങുന്നയിടമാണ് കല്ലടിക്കോട് മുതല്‍ വാളയാര്‍ വരെയുള്ള പ്രദേശം. ജനവാസ മേഖലയില്‍ കാട്ടാന ശല്യം പരിഹരിക്കാന്‍ നടപടിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.

Exit mobile version