ബൈക്ക് പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുകയറി അപകടം, യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതരപരിക്ക്

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് പെട്ടി ഓട്ടോയുടെ പുറകില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. ബൈക്ക് യാത്രക്കാരില്‍ ഒരാളാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.

വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തില്‍ ഡേവിഡിന്റെയും റാണിയുടെയും മകന്‍ എബി ഡേവിഡ് (21) ആണ് മരിച്ചത്. ഡേബിഡിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി വിനീഷ് (19)നാണ് ഗുരുതരമായി പരിക്ക് പറ്റിയത്.

also read:‘എന്തുവന്നാലും മൃതദേഹം മകളെ കാണിക്കരുത്’; ഏകമകള്‍ ഒളിച്ചോടി പോയതിന്റെ വിഷമത്തില്‍ ജീവനൊടുക്കിയ ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്

വിനീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വെകീട്ട് 4.45 ഓടെയായിരുന്നു അപകടം. വിഴിഞ്ഞം പൂവാര്‍ റോഡില്‍ ചൊവ്വരയ്ക്കും ചപ്പാത്തിനും ഇടയ്ക്കുള്ള ഭാഗത്തുവെച്ചാണ് അപകടം സംഭവിച്ചത്.

വിഴിഞ്ഞം കോട്ടപ്പുറം തുലവിള കൂടാരത്തില്‍ ഡേവിഡിന്റെയും റാണിയുടെയും മകന്‍ എബി ഡേവിഡ് (21) ആണ് മരിച്ചത്. ഡേബിഡിന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന വിഴിഞ്ഞം സ്വദേശി വിനീഷ് (19)നാണ് ഗുരുതരമായി പരിക്ക് പറ്റിയത്.

also read:വന്യജീവി ആക്രമണം കൂടുന്നു; വയനാട്ടില്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

യുവാക്കള്‍ ബൈക്കില്‍ വിഴിഞ്ഞം ഭാഗത്തേക്ക് വരികയായിരുന്ന. അതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോയുടെ പുറകിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും യുവാക്കള്‍ റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ എബി ഡേവിഡ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

Exit mobile version