ചെണ്ടമേളക്കാരെ എത്തിച്ച ബസിനടിയിൽ കിടന്നുറങ്ങി; ഉത്സവശേഷം കണ്ടത് വയോധികൻ പിൻചക്രങ്ങൾ കയറി മരിച്ചനിലയിൽ

കല്ലടിക്കോട്: രാത്രിയിൽ നിർത്തിയിട്ട മിനി ബസിനടിയിൽ കിടന്നുറങ്ങിയ ആൾ വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻ ചക്രങ്ങൾ കയറിമരണപ്പെട്ടു. പാലക്കാട് കല്ലടിക്കോട് തുപ്പനാട് ചെറുളി സ്വദേശി അബ്ദുൾ റഹ്‌മാൻ (63) ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് സംഭവമുണ്ടായത്. കല്ലടിക്കോട് സത്രംകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് ചെണ്ടമേള സംഘത്തെ എത്തിച്ച വാഹനത്തിന് താഴെയാണ് അബ്ദുൾ റഹ്‌മാൻ കിടന്നത് പുളിചൊട് ജംങ്ഷനിൽ നിർത്തിയിട്ടതായിരുന്നു വാഹനം.

ALSO READ- ‘വധശിക്ഷ വിധിച്ച എട്ട് ഇന്ത്യൻ നാവികരുടെ മോചനം ഷാരൂഖ് ഖാന്റെ ഇടപെടൽ കാരണം’: സുബ്രഹ്‌മണ്യൻ സ്വാമി

പിന്നീട് രാവിലെയോടെ ഉത്സവം കഴിഞ്ഞു വാഹനം എടുത്തുപോയതിനുശേഷമാണ് റഹ്‌മാൻ റോഡരികിൽ മരിച്ചുകിടക്കുന്നത് നാട്ടുകാർ കാണുന്നത്. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതോടെയാണ് അന്വേഷണത്തിൽ വാഹനം കണ്ടെത്തിയത്.

Exit mobile version