മലപ്പുറത്ത് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

മലപ്പുറം: മൂന്ന് ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മലപ്പുറം തിരൂരിന് സമീപം പറവണ്ണയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂവര്‍ സംഘത്തെ കാറില്‍ എത്തിയ ഒരു സംഘം തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയുമായിരുന്നു.

ജംഷീര്‍, ആഷിഖ്, സല്‍മാന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Exit mobile version