കേരളം പൊള്ളുന്നു, വേനല്‍ച്ചൂടിന്റെ കാഠിന്യം കൂടുന്നു, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

summer| bignewslive

പത്തനംതിട്ട: സംസ്ഥാനത്ത് വേനല്‍ച്ചൂടിന്റെ കാഠിന്യം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതാ കുമാരി.

സൂര്യതപം ഏല്‍ക്കാനുള്ള സാധ്യത ഇപ്പോള്‍ കൂടുതലാണ്. രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സൂര്യതപം, സൂര്യാഘാതം, മറ്റ് പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കെതിരെ ജാഗ്രത വേണമെന്നും മെഡിക്കല്‍ ഓഫീസര്‍ ആവശ്യപ്പെട്ടു.

also read:വന്യജീവി ആക്രമണം; എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍, കഴിഞ്ഞ വര്‍ഷം നഷ്ടമായത് 85 ജീവനുകള്‍

കനത്ത ചൂട് ശരീരത്തില്‍ നേരിട്ട് ഏല്‍ക്കുന്നവര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും.

ചൂട് കൂടി വരുന്ന സാഹചര്യത്തില്‍ ദാഹമില്ലെങ്കിലും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വെയിലില്‍ ഇറങ്ങുമ്പോള്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കുക.

Exit mobile version