അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു, വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

ട്രൈബല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ്.

കൊല്ലം: വിദ്യാര്‍ത്ഥിനികളെ അധ്യാപകന്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ട്രൈബല്‍ എല്‍പി സ്‌കൂളിലെ അറബി അധ്യാപകന്‍ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ്. സംഭവത്തിന് ശേഷം പ്രിതി ഒളിവിലാണ്.

3 മാസം മുന്‍പാണ് ബാത്തിഷാന്‍ സ്‌കൂളില്‍ അധ്യാപകനായെത്തുന്നത്. അന്ന് മുതല്‍ കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. നിരവധി പരാതികള്‍ അധ്യാപകനെതിരെയുണ്ട്.

രണ്ട് കുട്ടികളുടെ മൊഴി എടുത്താണ് ഇയാള്‍ക്കെതിരെ പോക്‌സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വകുപ്പുകള്‍ ചുമത്തി കുളത്തൂപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.

2 മാസം മുമ്പ് സ്‌കൂള്‍ അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും കുട്ടികളെ അധ്യാപകര്‍ വിരട്ടി മടക്കി അയച്ചതായും ആരോപണമുണ്ട്. കുട്ടികള്‍ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിച്ചു. രക്ഷിതാക്കള്‍ പരസ്പരം സംസാരിക്കുകയും മറ്റ് കുട്ടികളോട് കൂടി ചോദിക്കുകയും ചെയ്തപ്പോഴാണ് അധ്യാപകന്റെ ചെയ്തികള്‍ പുറത്തായത്.

ALSO READ കുരുമുളക് പറിക്കുമ്പോള്‍ ഏണിയില്‍ നിന്ന് താഴെ വീണു, വയോധികന് മരിച്ചു

സംഘടിച്ചെത്തിയ രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തി ബഹളം വച്ചു. ഇതോടെ അധ്യാപകന്‍ അവധിയെടുത്ത് മുങ്ങി. തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version