കോളേജിൽ നിന്നും വരുന്ന വഴി സ്കൂറ്ററുകൾ കൂടിയിടിച്ച് ടോറസ് ലോറിക്കടിയിലേക്ക് വീണു; കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണ മരണം

പാവറട്ടി: ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണ മരണം. എൻസിസി പരേഡ് കഴിഞ്ഞ് വരുന്നതിനിടെയുണ്ടായ അപകടത്തിലാണ് ടോറസ് തലയിലൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയായ വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

പൂവത്തൂർ കാട്ടേരി സ്വദേശി വെട്ടിയാറ മധുവിന്റെയും സുരഭിയുടെയും മകൾ ദേവപ്രിയ(20)യാണ് മരിണപ്പെട്ടത്. ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു.
Also read-വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി സ്വര്‍ണവും പണവും കവര്‍ന്നു, 2 പേര്‍ പിടിയില്‍, അന്വേഷണം

ചൊവ്വാഴ്ച വൈകീട്ട് ആറോടെ പൂവത്തൂർ സുബ്രഹ്മണ്യൻ കോവിലിനു സമീപമായിരുന്നു അപകടമുണ്ടായത്.സ്കൂട്ടറിൽ കോളേജിൽനിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ദേവപ്രിയ.

ഈ സമയത്ത് എതിർദിശയിൽനിന്ന് വന്നിരുന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിച്ച് പെൺകുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തുടർന്ന് ചീറിപ്പാഞ്ഞു വന്ന ദേവപ്രിയയുടെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങുകയായിരുന്നു. സംഭവത്തിനു പിന്നാലെ ടോറസ് ഡ്രൈവർ ഓടിപ്പോയി.

പാവറട്ടി പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരേ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു. സഹോദരങ്ങൾ: ദേവനന്ദ, ദേവകിഷൻ.

Exit mobile version