ബ്രിട്ടീഷുകാരെ കോണ്‍ഗ്രസ് ഭയന്നിട്ടില്ല, പിന്നല്ലേ ബിജെപിയെ, തുറന്നടിച്ച് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ

ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാതിരിക്കാന്‍ ജനങ്ങളെ ബിജെപി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ഭാരത് ജോഡോ ന്യായ് യാത്ര കണ്ട് ബിജെപിക്ക് ഭയമാണെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു.

അസമില്‍ ന്യായ് യാത്രക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെ ഭയക്കാത്ത പാര്‍ട്ടിയാണെന്നും പിന്നെയല്ലേ ബിജെപി ഭയക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.

also read:സംശയം തോന്നാത്ത രീതിയില്‍ ടൂറിസ്റ്റ് ബസ്സില്‍ യാത്ര, ബാഗ് തുറന്നപ്പോള്‍ നിറയെ കഞ്ചാവ്, പിടിയിലായി യുവാക്കള്‍

അതേസമയം, അസമിലെ ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ ശങ്കര്‍ദേവിന്റെ ജന്മസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിക്ക് പ്രവേശനം അനുവദിക്കാത്തതില്‍ ബിജെപിയുടെ സമ്മര്‍ദ്ദമുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ശേഷം രാഹുല്‍ഗാന്ധിക്ക് സന്ദര്‍ശനം അനുവദിക്കുമെന്നാണ് ക്ഷേത്രം അധികൃതരുടെ നിലപാട്. ഭക്തരുടെ തിരക്ക് അടക്കം കണക്കിലെടുത്താണ് നടപടിയെന്നും അധികൃതര്‍ പറയുന്നു.

Exit mobile version