കണ്ണട എടുക്കാൻ മറന്നു, വീണ്ടും കയറി ഇറങ്ങുന്നതിനിടെ ട്രെയിനിന് അടിയിലേക്ക് വീണു; കോട്ടയം സ്‌റ്റേഷനിൽ യുവാവിന് ദാരുണമരണം

കോട്ടയം: റെയിൽ സ്റ്റേഷനിൽ എത്തിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടയിൽ ട്രെയിനിന് അടിയിലേക്ക് വീണ് യുവാവിന് ദാരുണമരണം. കോട്ടയം പുതുപ്പള്ളി സ്വദേശി ദീപക് പുന്നൂസ് ജോർജ് (26) ആണ് മരണപ്പെട്ടത്.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. പൂനെ-കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ നിന്നും ഇറങ്ങിയ യുവാവ് കണ്ണടയെടുക്കാനായി വീണ്ടും ട്രെയിനിലേക്ക് കയറിയിരുന്നു.

പിന്നീട് തിരികെ ഇറങ്ങുന്നതിനിടെയിൽ ട്രെയിൻ മുന്നോട്ട് നീങ്ങിയപ്പോൾ ചാടിയിറങ്ങാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയുമായിരുന്നു.

ALSO READ- നൂറിലേറെ ലോട്ടറി ടിക്കറ്റുകൾ വിറ്റ് പണം മിച്ചം പിടിക്കും; എല്ലാം നിർധന കുടുംബങ്ങൾക്ക് വീട്ടുസാധനങ്ങൾ വാങ്ങി നൽകാൻ ചെലവിടും; നന്മ വറ്റാതെ കുഞ്ഞിരാമൻ

പൂനെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന ദീപക്ക് വീട്ടിലേക്ക് തിരിച്ചതായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ.

Exit mobile version