പോലീസുകാരെ ആക്രമിച്ച സംഭവം.. ആര്‍എസ്എസിന്റെ നെടുമങ്ങാട് ജില്ലാ കാര്യലയത്തില്‍ പോലീസ് റെയ്ഡ്

തിരുവനന്തപുരം: നെടുമങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് വാഹനം ആക്രമിച്ച് എസ്ഐയുടെ കൈ ഒടിച്ച സംഭവത്തെതുടര്‍ന്ന് ആര്‍എസ്എസിന്റെ നെടുമങ്ങാട് ജില്ലാ കാര്യലയത്തില്‍ പോലീസ് റെയ്ഡ് നടത്തി. നേരത്തെ നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ബോംബ് എറിഞ്ഞു. ബോംബ് എറിഞ്ഞ ജില്ലാ പ്രചാരകന്‍ പ്രവീണ്‍ ഒളിവിലാണ് ഇയാളെ പോലീസ് തിരയുകയാണ്.

നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി മോന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡില്‍ കാര്യലയത്തിനുളളില്‍ നിന്ന് കല്ലും, ദണ്ഡയും പിടികൂടി.എസ്ഐ സുനില്‍ ഗോപിയുടെ കൈയ്യാണ് തല്ലിയൊടിച്ചത്.

Exit mobile version