തൃശൂര്‍ ലൂര്‍ദ് പള്ളി മാതാവിന് സ്വര്‍ണകിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപി

ഭാര്യ രാധിക, മക്കളായ ഭാ?ഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

തൃശൂര്‍: തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാതാവിന്റെ രൂപത്തില്‍ സ്വര്‍ണക്കിരീടം സമര്‍പ്പിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കുടുംബസമേതമെത്തിയാണ് സുരേഷ് ഗോപി മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്. ഭാര്യ രാധിക, മക്കളായ ഭാ?ഗ്യ, ഭവ്യ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

ലൂര്‍ദ് കത്തീഡ്രല്‍ തിരുനാളിന് പള്ളിയിലെത്തിയപ്പോള്‍ സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് സുരേഷ് ഗോപി അധികൃതരെ അറിയിച്ചിരുന്നു. അതിന് ശേഷമാണ് മകളുടെ വിവാഹത്തോട് അനുബന്ധിച്ച് സ്വര്‍ണകിരീടം സമര്‍പ്പിക്കാന്‍ എത്തിയത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വര്‍ണത്തില്‍ പൊതിഞ്ഞ കിരീടമാണ് സമര്‍പ്പിച്ചത്. കിരീടം മാതാവിന്റെ ശിരസിലണിയിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. ബിജെപി നേതാക്കളും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു.

ഇടവക വികാരി ഫാ.ഡേവിസ് പുലിക്കോട്ടില്‍, ട്രസ്റ്റി ഡല്‍സന്‍ ഡേവിസ് പെല്ലിശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് സുരേഷ് ഗോപിയെയും കുടുംബത്തെയും സ്വീകരിച്ചത്. തുടര്‍ന്ന് അള്‍ത്താരയ്ക്ക മുന്നില്‍ സ്ഥാപിച്ച മാതാവിന്റെ തിരുരൂപത്തിന് മുന്നിലെത്തി കിരീടം സമര്‍പ്പിച്ചു.

മാതാവിന്റെ നേര്‍ച്ച സുരേഷ് ഗോപിക്കും കുടുംബത്തിനും വികാരി കൈമാറി. പരുമല സ്വദേശി അനു ആനന്ദനാണ് കിരീടം നിര്‍മ്മിച്ചത്. ഇരുപത് ദിവസം മുമ്പാണ് സുരേഷ് ഗോപി സ്വര്‍ണ്ണ കിരീടം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സമീപിച്ചതെന്ന് ശില്പി പറഞ്ഞു.

ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.

Exit mobile version