കുഞ്ഞിനെ പരിചരിക്കാനും വീട്ടുജോലിക്കും എത്തിയ യുവതി 72,000 രൂപയുടെ അരഞ്ഞാണവുമായി കടന്നുകളഞ്ഞു; പിടികൂടി പോത്താനിക്കാട് പോലീസ്

പോത്താനിക്കാട് : പിഞ്ചുകുഞ്ഞിനെ പരിചരിക്കാനെത്തിയ യുവതി കുഞ്ഞിന്റെ സ്വർണ അരഞ്ഞാണം മോഷ്ടിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ മണക്കുന്നം ഉദയംപേരൂർ പത്താംമൈൽ ഭാഗത്ത് മനയ്ക്കപ്പറമ്പിൽ വീട്ടിൽ അഞ്ജു (38) പിടിയിലായി. യുവതി പോത്താനിക്കാട് പോലീസിന്റെ പിടിയിലാവുകയായിരുന്നു.

കുഞ്ഞിനെ നോക്കാനായി അഞ്ജു പിടവൂർ ഭാഗത്തെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് എട്ടാം തീയതിയാണ് യുവതിയെ കാണാതായത്. ഒപ്പം കുഞ്ഞിന്റെ അരഞ്ഞാണവും നഷ്ടമായി. ഒന്നര വയസുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് യുവതി മോഷ്ടിച്ചത്.

പിന്നീട് യുവതിയെ പുതിയ കാവിലെ ലോഡ്ജിൽനിന്നാണ് പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണം തൃപ്പൂണിത്തുറയിലെ ജൂവലറിയിൽ വിൽപന നടത്തിയിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.

ALSO READ-ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ആശംസകൾ അറിയിക്കാൻ നേരിട്ടെത്തി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ!

ഇൻസ്പെക്ടർ കെഎ ഷിബിൻ, എസ്‌ഐ എംഎസ് മനോജ്, എഎസ്‌ഐ വിസി സജി, സീനിയർ സിപിഒമാരായ സൈനബ, നവാസ്, ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Exit mobile version