ശബരിമല കാനനപാത ‘സ്വന്തമാക്കി’ കാട്ടാനക്കൂട്ടം; കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടകന് ദാരുണാന്ത്യം!

കാനന പാതയില്‍ ഇപ്പോള്‍ എല്ലാ ദിവസും കാട്ടാന ഇറങ്ങുന്നണ്ട്.

Elephant | Bignewslive

പമ്പ: ശബരിമല കാനനപാതയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ത്ഥാടനകന് ദാരുണാന്ത്യം. തമിഴ്‌നാട് സേലം സ്വദേശി പരമശിവം(38) ആണ് മരിച്ചത്. എരുമേലി പമ്പ കാനന പാതയില്‍ മുക്കുഴിക്കടുത്ത് വള്ളിത്തോട് വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.

സംഭവം അറിഞ്ഞെത്തിയ വനപാലകരും മറ്റ് തീര്‍ഥാടകരും ചേര്‍ന്ന് മുണ്ടക്കയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സ്വാമി മരണത്തിന് കീഴടങ്ങി. മൃതദേഹം മുണ്ടക്കയം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാനന പാതയില്‍ ഇപ്പോള്‍ എല്ലാ ദിവസും കാട്ടാന ഇറങ്ങുന്നണ്ട്.

തീര്‍ത്ഥാടകര്‍ക്ക് വന്‍ ഭീഷണിയാണ് ഇപ്പോള്‍ ശബരിമല കാനനപാതയില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് കാനനപാതയില്‍ വെച്ച് ആനയുടെ കുത്തേറ്റ് ചെന്നൈ സ്വദേശി നിരേഷ് കുമാര്‍ എന്ന തീര്‍ത്ഥാടകന്‍ മരിച്ചിരുന്നു.

Exit mobile version