ഷഹന ജീവനൊടുക്കിയ കേസ്; പ്രതികളായ ഭർതൃവീട്ടുകാർക്ക് വിവരം ചോർത്തി നൽകി ഒളിവിൽ പോവാൻ സഹായിച്ചു; പോലീസുകാരന് എതിരെ നടപടി

തിരുവനന്തപുരം: ഭർതൃ ഗൃഹത്തിലെ പീഡനത്തെ തുടർന്ന് തിരുവല്ലത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികൾക്ക് വിവരങ്ങൾ ചോർത്തി നൽകിയത് പോലീസ്. കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസാണ് പ്രതികളായ ഭർതൃവീട്ടുകാർക്ക് വിവരം ചോർത്തി നൽകിയത്. തുടർന്ന് പ്രതികൾ സംസ്ഥാനത്ത് നിന്നും കടന്നിരുന്നു.

കേസിൽ പ്രതികളായ ഭർതൃവീട്ടുകാർക്ക് പോലീസിന്റെ നീക്കങ്ങൾ നവാസ് ചോർത്തി നൽകിയതായി കണ്ടെത്തിയതോടെയാണ ്ഇയാൾക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. മരിച്ച ഷഹനയുടെ ഭർത്താവിന്റെ ബന്ധു കൂടിയാണ് സിപിഒ നവാസ്.

ഷഹന ജീവനൊടുക്കിയത് സ്ത്രീധന പീഡനത്തെ തുടർന്നാണ് എന്ന് വീട്ടുകാർ ാരോപിച്ചിരുന്നു. 75 പവൻ സ്വർണാഭരണങ്ങൾ സ്ത്രീധനമായി നൽകിയാണ് മൂന്ന് വർഷം മുൻപ് ഷഹനയെ നൗഫലിന് വിവാഹം ചെയ്ത് കൊടുത്തത്.

ALSO READ- ദേശീയപാതയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്

കഴിഞ്ഞ മൂന്ന് മാസം മുമ്പ് ഭർതൃ മാതാവ് ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് ഷഹന രണ്ട് വയസ്സുള്ള കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. തുടർന്ന് സഹോദരന്റെകുഞ്ഞിൻറെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി ഷഹനയെയും കുഞ്ഞിനെയും കൊണ്ട് പോകാൻ ഭർത്താവ് നൗഫൽ എത്തികയായിരുന്നു. കൂടെപോകാൻ ഷഹന വിസമ്മതിച്ചു. തുടർന്ന്, ഭർത്താവ് കുഞ്ഞിനെ ബലം പ്രയോഗിച്ച് കൊണ്ട് പോയി. ഇതിനുപിന്നാലെയായിരുന്നു ആത്മഹത്യ.

Exit mobile version