വനിതാ സുഹൃത്തിന് ഒപ്പമെത്തിയ വൈക്കം സ്വദേശി മൂന്നാറിലെ ഹോട്ടലിൽ ജീവനൊടുക്കി; ഇരുവരും എത്തിയത് പുതുവർഷം ആഘോഷിക്കാൻ

മൂന്നാർ: വൈക്കം സ്വദേശിയായ യുവാവിനെ മൂന്നാറിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെയോടെയായിരുന്നു ദാരുണസംഭവം.

പുതുവർഷത്തലേന്ന് ഹോട്ടലിൽ വനിതാ സുഹൃത്തിന് ഒപ്പം എത്തിയ സനീഷ് മുറിയെടുക്കുകയായിരുന്നു. പഴയ മൂന്നാറിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. പിന്നീട് തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെ സനീഷ് ശൗചാലയത്തിൽ പോയി. എന്നാൽ, ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങിയില്ല. തുടർന്ന് വാതിൽ തകർത്തതോടെയാണ് ശൗചാലയത്തിനുള്ളിൽ കഴുത്തിൽ കയർകുരുക്കി മരിച്ചനിലയിൽ യുവാവിനെ കണ്ടത്.

ALSO READ- ജപ്പാനില്‍ ശക്തമായ ഭൂചലനം: 21 തുടര്‍ഭൂചലനങ്ങള്‍, സുനാമി മുന്നറിയിപ്പ്

പുതുവർഷത്തലേന്ന് രാവിലെയും വൈകിട്ടും സനീഷും സുഹൃത്തും ഹോട്ടലിലിരുന്ന് മദ്യപിച്ചിരുന്നു. മരണത്തിന് പിന്നലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ഠീഹഹ ളൃലല വലഹുഹശില ിൗായലൃ: 1056, 04712552056)

Exit mobile version