കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, രാജ്യത്ത് 157 പേര്‍ക്ക് കൂടി വൈറസ് ബാധ, കൂടുതല്‍ രോഗികള്‍ കേരളത്തില്‍

covid| bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. കോവിഡ് 19ന്റെ പുതിയ വകഭേദമായ ജെഎന്‍1 പുതുതായി 157 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ രോഗം കണ്ടെത്തിയവര്‍ കേരളത്തിലാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഒന്‍പത് സംസ്ഥാനങ്ങളിലാണ് നിലവില്‍ രോഗികളുള്ളത്. കേരളത്തില്‍ 78 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്താണ് രണ്ടാമത്.

also read:പൊതുസ്ഥലത്തെ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് യുവാവിന് ക്രൂരമര്‍ദനം; ഒരാള്‍ പിടിയില്‍

ഗുജറാത്തില്‍ 34 പേര്‍ക്കാണ് രോഗം. ഗോവ (18), കര്‍ണാടക (8), മഹാരാഷ്ട്ര (7), രാജസ്ഥാന്‍ (5), തമിഴ്‌നാട് (4), തെലങ്കാന (2), ഡല്‍ഹി (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.

നിലവില്‍ സ്ഥിരീകരിച്ച 157 കേസുകളില്‍ 141 എണ്ണവും ഡിസംബര്‍ മാസത്തിലാണ് സ്ഥിരീകരിച്ചത്. നവംബറില്‍ 16 ജെഎന്‍1 കേസുകളും കണ്ടെത്തിയതായാണ് വിവരം.

Exit mobile version