കുര്‍ബാനയെച്ചൊല്ലി വാക്കുതര്‍ക്കം, പിന്നാലെ പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കൂട്ടത്തല്ല്

കൊച്ചി: പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയില്‍ വിശ്വാസികള്‍ തമ്മില്‍ കൂട്ടത്തല്ല്. കുര്‍ബാനയെച്ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പോലീസെത്തിയാണ് സമാധാനാന്തരീക്ഷം വീണ്ടെടുത്തത്.

പുതിയ രീതിയിലുള്ള കുര്‍ബാന ചൊല്ലണമെന്ന നിര്‍ദേശം ഒരു വിഭാഗം എതിര്‍ത്തിരുന്നു. പഴയ രീതിയിലുള്ള കുര്‍ബാന മതിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതോടെ വിശ്വാസികള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കുതര്‍ക്കമായി.

also read:ബൈക്കിലെത്തി കുട്ടികളെ തട്ടികൊണ്ട് പോകാന്‍ ശ്രമം: രണ്ട് പേര്‍ അറസ്റ്റില്‍

ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം തര്‍ക്കം നീണ്ടു. 6.30 ന് തുടങ്ങേണ്ട കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്ന് മാറ്റി. വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയിലെത്തുകയായിരുന്നു.

പള്ളിയിലുണ്ടായിരുന്ന ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മൈക്ക് സ്റ്റാന്‍ഡും മറ്റും വെച്ച് തല്ലാനോങ്ങിയവരെ പിന്തിരിപ്പിച്ചു.

രംഗം ശാന്തമാക്കിയതോടെ പൊലീസ് ഇടപെടലില്‍ പഴയ രീതിയിലുള്ള കുര്‍ബാന നടത്താമെന്ന് ഇടവക വികാരി സമ്മതിച്ചു. തുടര്‍ന്ന് എട്ടരയോടെയാണ് കുര്‍ബാന അര്‍പ്പണം തുടങ്ങിയത്.

Exit mobile version