ഇന്ത്യയുടെ കായിക രംഗത്തെ മാറ്റങ്ങളില്‍ പ്രധാനമന്ത്രിയുടെ പങ്ക് വളരെ വലുത്, വാനോളം പുകഴ്ത്തി അഞ്ജു ബോബി ജോര്‍ജ്

pm modi| bignewslive

പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി മുന്‍ അത്‌ലെറ്റ് അഞ്ജു ബോബി ജോര്‍ജ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചു നടന്ന ക്രിസ്തുമസ് ആഘോഷ ചടങ്ങില്‍ ഇന്ത്യയുടെ കായിക രംഗത്തെ മാറ്റങ്ങളില്‍ പ്രധാനമന്ത്രിയുടെ പങ്കിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അഞ്ജു ബോബി ജോര്‍ജ്.

കഴിഞ്ഞ 25 വര്‍ഷമായി താന്‍ ഒരു കായിക താരമാണെന്നും അന്നത്തേതില്‍ നിന്ന് ഇപ്പോള്‍ കായിക രംഗം ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ആദ്യത്തെ സ്വര്‍ണ മെഡല്‍ ലഭിച്ചപ്പോള്‍ അന്ന് തന്റെ ഡിപ്പാര്‍ട്‌മെന്റ് പോലും എനിക്കൊരു പ്രമോഷന്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

പക്ഷെ നീരജ് ചോപ്രയ്ക്ക് മെഡല്‍ ലഭിച്ച ശേഷം കാര്യങ്ങള്‍ അങ്ങനെയല്ല, കായിക രംഗത്ത് നേടുന്ന വിജയങ്ങള്‍ ഇന്ന് ഇന്ത്യ മുഴുവന്‍ ഒരുപോലെ ആഘോഷിക്കുന്നുവെന്നും തനിക്കതിനോട് ആസൂയ തോന്നാറുണ്ടെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു.

‘ഖേലോ ഇന്ത്യ’ ‘ഫിറ്റ് ഇന്ത്യ’ തുടങ്ങിയ പദ്ധതികള്‍ ആഗോള തലത്തില്‍ വിജയം കൈവരിക്കാന്‍ ഇന്ത്യന്‍ താരങ്ങളെ സഹായിക്കുന്നുവെന്നും ഇതില്‍ പ്രധാനമന്ത്രിയുടെ പങ്ക് വളരെ വലുതാണെന്നും അഞ്ജു ബോബി ജോര്‍ജ് അഭിപ്രായപ്പെട്ടു.

Exit mobile version