ക്രിസ്മസിന് നക്ഷത്രം തെളിയിക്കവേ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം

അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസ് (കോണ്‍ട്രാക്ര്‍-60) ആണ് മരിച്ചത്.

അരൂര്‍: ക്രിസ്മസ് ദീപാലങ്കാരത്തിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസ് (കോണ്‍ട്രാക്ര്‍-60) ആണ് മരിച്ചത്.

ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കവേയാണ് വൈദ്യുതാഘാതമേറ്റത്. തുടര്‍ന്ന് ഹൃദയാഘാതമുണ്ടായി. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ALSO READ ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സര്‍വീസ് തുടങ്ങി റോബിന്‍ ബസ്, വീണ്ടും തടഞ്ഞ് എംവിഡി

ഭാര്യ: ട്രീസാമ്മ. മക്കള്‍: സുനില്‍, റിന്‍സി, റിന്‍ജു, മരുമക്കല്‍: ഷൈജന്‍, ജോളി, സൗമ്യ. സഹോദരങ്ങള്‍: സേവ്യര്‍, ജോര്‍ജ്.

Exit mobile version