ബസ്സിന് മുകളില്‍ രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരിച്ചു, സംഭവം കൊടുങ്ങല്ലൂരില്‍

കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മനീഷ്.

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബസ്സിന് മുകളില്‍ ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മനീഷ്.

രാത്രി ബൈപ്പാസില്‍ നിര്‍ത്തിയിട്ട ബസ്സിന് മുകളിലാണ് മനീഷ് ഉറങ്ങാന്‍ കിടന്നത്. ഉറക്കത്തില്‍ താഴെ വീഴുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version