കാട്ടുപന്നി ബൈക്കില്‍ ഇടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കൊല്ലം: കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

മൂന്ന് ദിവസം മുന്‍പ് കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ശേഷം ബൈക്കില്‍ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഗള്‍ഫിലായിരുന്ന മനോജ് നാട്ടില്‍ വന്നതിനുശേഷം തടിപ്പണിയായിരുന്നു ജോലി ഭാര്യയും രണ്ടു മക്കളും ഉണ്ട്.

Exit mobile version