കനത്ത മഴയും കാറ്റും; കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

ഉടനെ സമീപത്തുണ്ടായിരുന്നവർ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എറണാകുളം: കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ മിന്നലില്‍ വടാട്ടുപാറ, റോക്ക് ഭാഗം ബേസില്‍ വര്‍ഗീസാണ് മരിച്ചത്. പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. മിന്നലില്‍ മരത്തിന് തീ പിടിച്ചു.

ഉടനെ സമീപത്തുണ്ടായിരുന്നവര്‍ ബേസിലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version